
ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്ത് വണിഗർ തെരുവ് ഒാഫീസ് വാർഡിൽ പുതുതായി നിർമ്മിച്ച മാതൃക അങ്കണവാടി ഉദ്ഘാടനവും പ്രവേശനോത്സവവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സലകുമാരി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി,ഫ്രെഡറിക് ഷാജി,വാർഡ് മെമ്പർ അനിത,മെമ്പർമാരായ സിന്ധു,സക്കീർ ഹുസൈൻ,വത്സലകുമാരി, ജോസ്,അങ്കണവാടി ടീച്ചർ ഷൈലജ എന്നിവർ സംബന്ധിച്ചു.