photo

നെയ്യാറ്റിൻകര: കേരളത്തിലെ വിദ്യാഭ്യാസ മാതൃകയുടെ ആണിക്കല്ല് എന്നത് പ്രവേശനക്ഷമതയിലും അത് ഉൾക്കൊള്ളുന്നതിലുമുള്ള ഊന്നൽ നൽകുന്നതിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കെ.ആൻസലൻ വിദ്യാർത്ഥികൾക്കായി ഒരുക്കിയ മികവ് 2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പാറശാല ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, അതിയന്നൂർ ബ്ലോക്ക് പ്രസിഡന്റ് എൽ.റാണി, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.ആർ. സലൂജ, സൂര്യ.എസ്.പ്രേം, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.ഷിബു, ഡോ.എം.എ.സാദത്ത്, കൗൺസിലർ മഞ്ചത്തല സുരേഷ്, ബി.പി.സി.എ .എസ്. ബെൻറജി, സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.എൻ.ശ്രീകുമാർ, എൽ.ഡി.എഫ് മണ്ഡലം കൺവീനർ കൊടങ്ങാവിള വിജയകുമാർ എന്നിവർ സംസാരിച്ചു.