
പാലോട്: ഡാൻസ് ഡ്രാമ ആർട്ടിസ്റ്റ് ആൻഡ് ടെക്നിഷ്യൻസ് അസോസിയേഷന്റെ (ഡാറ്റ) അടൂരിലെ 15 സെന്റിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ആധുനിക മന്ദിരം നിർമ്മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഡാറ്റ സമ്മേളനത്തിന്റെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി 10 മണിക്ക് ശേഷമുള്ള മൈക്ക് ഓർഡർ നിരോധനം ഒഴിവാക്കാനുള്ള നിയമനിർമ്മാണം ഈ നിയമസഭാസമ്മേളനത്തിൽ തന്നെ നടത്താൻ നോട്ടീസ് നൽകുമെന്ന് വി.പ്രതിഭ എം.എൽ.എ അറിയിച്ചു. നൃത്തനാടക രംഗത്തു നിന്നുള്ള പ്രതിനിധിയെ സംഗീത നാടക അക്കാഡമിയുടെ ഭരണ സമിതിയിൽ ഉൾപ്പെടുത്താൻ സർക്കാർ ഇടപെടണമെന്ന് സി.ആർ.മഹേഷ്. എം.എൽ.എ ആവശ്യപ്പെട്ടു. ഒ.കെ.പിള്ള അടൂർ അദ്ധ്യക്ഷനായി. പന്തളം ബാലൻ, രാജീവൻ മമ്മളി,ആലപ്പി ഋഷികേശ്, കവടിയാർ സുരേഷ്, വക്കം ബോബൻ, ഹരിലാൽ പാലോട്, തോമ്പിൽ രാജശേഖരൻ, ഇ.വി.കലേശൻ, നൂറനാട് പ്രദീപ് എന്നിവർ സംസാരിച്ചു. തേക്കട ശ്യാംലാൽ സ്വാഗതവും സത്യൻ വള്ളിക്കുന്നം നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിൽനിന്നുള്ള പ്രതിഭകളെ ആദരിച്ചു.
ഭാരവാഹികൾ: ഹരിലാൽ പാലോട് (ചെയർമാൻ), ഒ.കെ.പിള്ള അടൂർ (പ്രസിഡന്റ്), തേക്കട ശ്യാംലാൽ (സെക്രട്ടറി ), ബാലാജി (ട്രഷറർ).