athirthi-mukku

ആറ്റിങ്ങൽ: സ്ഥല നാമത്തിൽ വേറിട്ട പേരുമായി അതിർത്തി മുക്ക്. ഈ പേരിന് കാരണമെന്തെന്ന് ചോദിച്ചാൽ രണ്ട് താലൂക്കുകളും രണ്ട് ഗ്രാമ പഞ്ചായത്തുകളും അതിർത്തി പങ്കിടുന്ന ജംഗ്ക്ഷന് അതിർത്തി മുക്ക് എന്ന പേര് നൽകി. ചിറയിൻകീഴ്, നെടുമങ്ങാട് താലൂക്കുകൾ അതിർത്തിയും മുദാക്കൽ വാമനപുരം ഗ്രാമ പഞ്ചായത്തുകൾ അതിർത്തിയും പങ്കിടുന്ന ജംഗ്ഷനാണ് ഇത്. അര നൂറ്റാണ്ട് മുമ്പാണ് നാട്ടുകാർ അതിർത്തി മുക്ക് എന്ന പേരു നൽകിയത്. റോഡരുകിലെ നെയിം ബോർഡ്കാണുമ്പോൾ തന്നെ പുതുമ തോന്നുന്നതിനാൽ ആരും ശ്രദ്ധിക്കുന്ന പേരായിമാറി അതിർത്തി മുക്ക് ജംഗ്ഷൻ. ജംഗ്ക്ഷനു പേര് വന്ന ശേഷം അതിർത്തിയിലെ ഗ്രാമ പഞ്ചായത്ത് വാർഡുകൾ മാത്രമാണ് മാറിയിട്ടുള്ളത്.