
പള്ളിക്കൽ: മടവൂരിലെ ഉമ്മൻചാണ്ടി കെയർ ആൻഡ് കൾച്ചറൽ ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം പുതുപ്പള്ളി ഹൗസിൽവച്ച് മറിയാമ്മഉമ്മൻ നിർവഹിച്ചു. ഫൗണ്ടേഷന്റെ തുടർപ്രവർത്തനങ്ങൾക്ക് മറിയാമ്മ ഉമ്മനും ചാണ്ടിഉമ്മൻ എം.എൽ.എയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ തകരപ്പറമ്പ് ചന്ദ്രൻ, ജനറൽ സെക്രട്ടറി അച്ചുസത്യദാസ്,വൈസ്ചെയർമാന്മാരായ ബിജു.പി.ചന്ദ്രൻ,എ.നവാസ് പുലിയൂർക്കോണം,ട്രഷറർ റിയാസ് വേട്ടക്കാട്ടുകോണം,ശശാങ്കൻ മടവൂർ, സിറാജ് മൂന്നാംവിള,അഭിമന്യു തകരപ്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു.