നെയ്യാറ്റിൻകര:പാലയ്ക്കാപ്പറമ്പ് ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തലെ പുനപ്രതിഷ്ഠാ ഉത്സവം തുടങ്ങി. 12ന് രാവിലെ 9നും 10നും മദ്ധ്യേയുള്ള സുബ്രഹ്മണ്യ സ്വാമിയുടെയും ഉപദേവതമാരുടെയും പ്രതിഷ്ഠകൾ നടക്കും.ഇതോടനുബന്ധിച്ച് പാല്ക്കാപ്പറമ്പ് നാഗർ കാവിലെ പ്രതിഷ്ഠയും പുതിയ ക്ഷേത്രങ്ങളിൽ കുംഭാഭിഷേകവും നടക്കും.ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. പ്രതിഷ്ഠകൾക്ക് ക്ഷേത്രം തന്ത്രി നാരയണൻ വിഷ്ണുനമ്പൂതിരി മുഖ്യകാർമ്മികത്വവും മേൽശാന്തി അക്ഷയ്‌പോറ്റി സഹ കാർമ്മികത്വവും വഹിക്കും.