veena-george

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിന്റെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ ചെയ്ത ചികിത്സാപ്പിഴവിന് ന്യായീകരണമില്ലെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. ഇത്തരം ചികിത്സാപ്പിഴവുകൾ സർക്കാർ ആശുപത്രികളിൽ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും ഉണ്ടായിട്ടുണ്ട്. അത് പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇത്തരം സാഹചര്യങ്ങളിൽ കർശന നടപടി സ്വീകരിക്കും. കോഴിക്കോട് ചികിത്സയിൽ പിഴവുവരുത്തിയ ഡോക്ടർക്കെതിരെ സൂര്യാസ്തമയത്തിന് മുൻപ് നടപടി സ്വീകരിച്ചതാണ്. എന്നാൽ സർക്കാർ ആശുപത്രികളിൽ ഇത്തരം പിഴവുകൾ സ്ഥിരമായി സംഭവിക്കുന്നെന്ന് വരുത്തിത്തീർക്കാനുള്ള വ്യാപകശ്രമങ്ങൾ നടക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് ആരോഗ്യവകുപ്പിൽ അഞ്ചും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ പന്ത്രണ്ടും മരണങ്ങളാണ് ചികിത്സാ പിഴവുകാരണം സംഭവിച്ചത്. ഇപ്പോൾ ഇത്തരം കേസുകൾ ഗണ്യമായി കുറഞ്ഞു. കൈയ്യിൽ നിന്നും കാശെടുത്ത് രോഗിയെ വീട്ടിലെത്തിക്കുന്ന ഡോക്ടർമാർ നമ്മുടെ സർക്കാർ സംവിധാനത്തിലുണ്ട്. മികച്ച സേവനം കാഴ്ചവയ്ക്കുന്ന സർക്കാർ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും വീണ പറഞ്ഞു.

പേ​ര് ​മാ​റ്റി​യെ​ങ്കി​ലും​ ​പ​ണം​

ല​ഭി​ച്ചി​ല്ല​:​ ​മ​ന്ത്രി​ ​വീണ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ന്ദ്ര​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​കോ​ബ്രാ​ൻ​ഡിം​ഗി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​വി​ധ​ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​പേ​ര് ​ആ​യു​ഷ്മാ​ൻ​ ​ആ​രോ​ഗ്യ​മ​ന്ദി​ർ​ ​എ​ന്നാ​ക്കി​യെ​ങ്കി​ലും​ 2024​ ​-​ 25​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​ല​ഭി​ക്കേ​ണ്ട​ ​കേ​ന്ദ്ര​ ​വി​ഹി​ത​ത്തി​ന്റെ​ ​ആ​ദ്യ​ ​ഗ​ഡു​ ​പോ​ലും​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ് ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ 6903​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​കോ​ബ്രാ​ൻ​ഡിം​ഗ് ​സാ​ദ്ധ്യ​മാ​യ​ 6298​ൽ​ 6147​ ​എ​ണ്ണ​ത്തി​ന്റെ​യും​ ​പേ​രു​മാ​റ്റി.​കേ​ന്ദ്ര​ ​വി​ഹി​തം​ ​മു​ട​ങ്ങി​യ​തോ​ടെ​ ​ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​ഇ​ൻ​സെ​ന്റീ​വ്,​ ​രോ​ഗി​ക​ൾ​ക്കു​ള്ള​ ​സൗ​ജ​ന്യ​ ​പ​രി​ശോ​ധ​ന,​ ​ബ​യോ​മെ​ഡി​ക്ക​ൽ​ ​വേ​സ്റ്റ് ​മാ​നേ​ജ്‌​മെ​ന്റ് ,​ 108​ ​ആം​ബു​ല​ൻ​സു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ ​പ​ദ്ധ​തി​ക​ളെ​ല്ലാം​ ​സം​സ്ഥാ​ന​ ​ഫ​ണ്ട് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ​ ​സൃ​ഷ്ടി​ച്ച​ത്

8,366​ ​ത​സ്തി​ക​ക​ൾ​ ​:​ ​മ​ന്ത്രി​ ​വീണ

തി​രു​വ​ന​ന്ത​പു​രം​ ​:​ 2016​ ​മു​ത​ൽ​ ​ഇ​തു​വ​രെ​ ​ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ​ 8,366​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ച്ചെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ് ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​ആ​രോ​ഗ്യ​വ​കു​പ്പി​ൽ​ 3725​ ​ത​സ്തി​ക​ക​ളും​ ​ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ 4641​ ​ത​സ്തി​ക​ക​ളു​മാ​ണ് ​സൃ​ഷ്ടി​ച്ച​ത്.​ 2011​ ​മു​ത​ൽ​ 2016​ ​വ​രെ​ ​ആ​കെ​ 3,751​ ​ത​സ്തി​ക​ക​ളാ​ണ് ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​സൃ​ഷ്ടി​ച്ച​ത്.​ ​ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ 1129​ ​ത​സ്തി​ക​ക​ളും​ ​ആ​രോ​ഗ്യ​വ​കു​പ്പി​ൽ​ 2622​ ​ത​സ്തി​ക​ക​ളും​ ​മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും​ ​മ​ന്ത്രി​ ​വി​ശ​ദീ​ക​രി​ച്ചു.