cm

തിരുവനന്തപുരം : ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കൺസൾട്ടൻസി കമ്പനിക്ക് ഐ.ടി വകുപ്പിൽ നിന്നുമാത്രം നല്കിയത് നാലു കോടി രൂപയുടെ കരാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഐ.ടി പാർക്കുകളുടെയും കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും ഭൂമിയുടെയും കെട്ടിടത്തിന്റെയും മൂല്യ നിർണയത്തിന് 2019ൽ 22.8 ലക്ഷം, കെ.ഫോണിന് 3.41 കോടി, കെ.സ്‌പേസിന് 23.22 ലക്ഷം, ഐ.ടി മിഷന്റെ ഭാരത് നെറ്റ് പദ്ധതിക്ക് 46.65 ലക്ഷം എന്നിങ്ങനെയാണ് കരാർ നല്കിയത്.