വെള്ളറട:കാക്കതൂക്കി ചെമ്പകത്തിൻപാറ ശിവക്ഷേത്രത്തിലെ പതിമൂന്നാമത് പ്രതിഷ്ഠാ വാർഷിക ഉത്സവം 18ന് തുടങ്ങി 22ന് സമാപിക്കും.ഉത്സവദിവസങ്ങളിൽ രാവിലെ 5ന് നിർമ്മാല്യം, 5. 15ന് ഗണപതിഹോമം, 6. 30ന് ഉഷപൂജ, അഷ്ടാഭിഷേകം, 8ന് ഗണപതിക്ക് വിശേഷാൽ പൂജ, 10. 30ന് ഉച്ചപൂജ, വൈകിട്ട് 7ന് ദീപാരാധന, 8ന് അത്താഴപൂജ,ഒന്നാം ഉത്സവം 18 ന് വൈകിട്ട് 6ന് യോഗീശ്വരനും മന്ത്രമൂർത്തിക്കും വിശേഷാൽ പൂജ, 19ന് വൈകിട്ട് 7ന് നീരാജ്ഞനവും ശാസ്താവിന് വിശേഷാൽ പൂജയും, 20ന് വൈകിട്ട് 7ന് സുബ്രഹ്മണ്യനും ഹനുമാനും വിശേഷാൽ പൂജ, 21ന് രാവിലെ 6. 30ന് ദേവിക്ക് കുങ്കുമാഭിഷേകം, 8ന് യുവസംഗമം പൗരസിമതിയുടെ വിവിധ കലാപരിപാടികൾ. 22ന് രാവിലെ 8. 30ന് പൊങ്കാല, 9. 30ന് നവകലശപൂജ, കളഭ പൂജ, 10. 30ന് കളകാഭിഷേകം, കലശാഭിഷേകം തുടർന്ന് പൊങ്കാല നിവേദ്യം,വൈകിട്ട് 6ന് സമൂഹ ഭഗവതിസേവ, 7ന് പുഷ്പാഭിഷേകം, 8ന് അത്താഴപൂജ, ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 12. 30ന് അന്നദാനം.