വർക്കല:സംസ്ഥാന സർക്കാർ നടത്തിയ ഹൈസ്കൂൾ വിഭാഗം നൂതനാശയ പ്രവർത്തന മത്സത്സരത്തിൽ വർക്കല സബ് ജില്ലയിൽ ഇടവ എം.ആർ.എം.കെ. എം.എം എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം ലഭിച്ചു. 76.7 ദ മൈക് എന്ന പേരിൽ സോഷ്യൽ സയൻസ് ക്ലബ് നടപ്പിലാക്കിയ റേഡിയോ ക്ലബിനാണ് സബ്ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത്. ട്രോഫിയും 5001 രൂപയുടെ ചെക്കുമാണ് പുരസ്കാരം.