തിരുവനന്തപുരം: കരുമം എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോത്സവം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.എസ്. അഖിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ മുഖ്യ അതിഥിയായി. വൈസ് പ്രസിഡന്റ് ഊരുട്ടമ്പലം ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീദേവി പടിഞ്ഞാറ്റിൽ,​ കെ. സുരേന്ദ്രൻ,​എസ്. കൃഷ്ണകുമാർ,​ വിളപ്പിൽ ചന്ദ്രൻ,​ നടുകാട് ബാബു എന്നിവർ പങ്കെടുത്തു. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.