തിരുവനന്തപുരം: തിരുവല്ല ധർമ്മബോധം ട്രസ്റ്റ് ഏർപ്പെടുത്തിയ ആനന്ദതീർത്ഥൻ പുരസ്കാരം ടി.വി.വസുമിത്രൻ എൻജിനിയർ അർഹനായി. 25111 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.സ്വാമി ആനന്ദതീർത്ഥയുടെ ഗൃഹസാഥാ ശിഷ്യനും,​സ്വാമി ആനന്ദതീർത്ഥർ ട്രസ്റ്റ് പ്രസിഡന്റുമാണ് ടി.വി.വസുമിത്രൻ എൻജിനിയർ. പ്രൊഫ.എം.കെ.സാനുമാസ്റ്റർ,ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ ശ്രീമാദ്‌പരമാനന്ദ സ്വാമികൾ,​വർക്കല നാരായണ ഗുരുകുലത്തിലെ ത്യാഗീശ്വരസ്വാമികൾ,​പത്തനാപുരം ഗാന്ധി ഭവൻ സാരഥി ഡോ.പുനലൂർ സോമരാജൻ,ഡോ.ഷാജി പ്രഭാകരൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 30ന് തലശ്ശേരി പെരുന്താറ്റിൽ ശ്രീ നാരായണ സ്മാരക മന്ദിരത്തിലെ ഗുരുകൃപ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശ്രീനാരായണ ട്രസ്റ്റ് പ്രസിഡന്റ് ശ്രീമദ് സച്ചിദാനന്ദ സ്വാമികളും,വർക്കല നാരായണ ഗുരുകുലത്തിലെ ത്യാഗീശ്വരസ്വാമികളും ചേർന്ന് അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ തലശ്ശേരി ജി.സുധാകർ,സെക്രട്ടറി സഞ്ചു ശിവനും പ്രസ്ഥാവനയിൽ അറിയിച്ചു.