നെയ്യാറ്റിൻകര: കമുകിൻകോട് കൊച്ചുപള്ളി വിശുദ്ധ അന്തോണീസ് തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ 793-ാം ഓർമ്മ തിരുനാൾ ആഘോഷം ഇന്ന് തുടങ്ങി 13ന് സമാപിക്കും. ഇന്ന് രാവിലെ 6.15ന് ഇടവക ദേവാലയത്തിൽ പ്രഭാത ദിവ്യബലി, 9.30ന് ജപമാല, നൊവേന, 10.30ന് . ഫാ.സുരേഷ് ഡി ആന്റണി മുഖ്യകാർമികനാകുന്ന ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, സ്നേഹവിരുന്ന്. വൈകിട്ട് 4ന് ദിവ്യബലി (മുഖ്യ കാർമ്മികൻ ഫാ.സജി തോമസ്), 6ന് ജപമാല, നൊവേന, സമൂഹ ദിവ്യബലി (മുഖ്യകാർമ്മികൻ, ഡോ. അലോഷ്യസ് സത്യനേശൻ), ത്രേസ്യാപുരം ഇടവക വികാരി ഫാ. യേശുദാസ് പ്രകാശ് വചന സന്ദേശം നൽകും.12ന് രാവിലെ 6ന് ഫാ.സജിൻ തോമസ് മുഖ്യ കാർമ്മികനാകുന്ന സമൂഹ ദിവ്യബലി. ഫാ.സെബാസ്റ്റ്യൻ മൈക്കിൾ (ലാസലറ്റ് ആശ്രമം, ആനപ്പാറ) വചന സന്ദേശം നൽകും. 13ന് രാവിലെ 6.30ന് സമൂഹ ദിവ്യബലി (ഫാ.പിയോ, സുപ്പീരിയർ, മംഗലയ്ക്കൽ ആശ്രമം), ചെമ്പനാക്കോട് ഇടവക വികാരി ഫാ.ജോസഫ് ലെവേറ വചന പ്രഘോഷണം നടത്തും.