കുറ്റിച്ചൽ: ഉത്തരംകോട് ഇരുവേലി ഹൈസ്ക്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, മലയാളം വിഷയങ്ങളിലേക്ക് താത്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 12ന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.