
പാറശാല: ഇലക്‌ട്രോണിക് വീൽചെയർ വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു. പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത കുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സോണിയ ആന്റണി, പൂവാർ പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ.മിനി, ബി.ഡി.ഒ ചിത്ര കെ.പി, എച്ച്.എസ്. തിലകരാജ്, പി.ആർ.ഒ അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു.