പൂവാർ: കരിച്ചൽ നവോദയ റസിന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. ഡോ.സാജൻ ജയകുമാർ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.രാജേന്ദ്രൻ സ്വഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എൻ.അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കവി ശിവദാസ് വാഴമുട്ടം മുഖ്യ പ്രഭാഷണം നടത്തി.ഡോ.സുധാ സന്തോഷ്, ജോയിന്റ് സെക്രട്ടറി പി.സുദർശനൻ, ആർ.വി.രാജീവ് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി കെ.എസ്.ശശികുമാർ (പ്രസിഡന്റ്),എൻ.അശോക് കുമാർ, ആർ സാംബശിവൻ (വൈസ് പ്രസിഡന്റുമാർ), എം.രാജേന്ദ്രൻ (സെക്രട്ടറി), ബി.രാജീവ്, പി.സുദർശനൻ (ജോയിന്റ് സെക്രട്ടറിമാർ), കെ.സുശീലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.