ആര്യനാട്: എസ്.എൻ.ഡി.പി യോഗം ആര്യനാട് ശാഖയിൽ വിശേഷാൽ പൊതുയോഗം 16ന് ഉച്ചയ്ക്ക് 2ന് ആര്യനാട് യൂണിയൻ ഹാളിൽ നടക്കും. ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ചെറുകുളം ആർ. സുരേഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, യോഗം ഡയറക്ടർ എസ്.പ്രവീൺ കുമാർ യൂണിയൻ കൗൺസിലർമാരായ ബി. മുകുന്ദൻ, വി.ശാന്തിനി, ശാഖാ സെക്രട്ടറി കെ.രാജേന്ദ്രൻ എന്നിവർ സംസാരിക്കും. എല്ലാ ശാഖാംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി കെ. രാജേന്ദ്രൻ അറിയിച്ചു.