matha

കാട്ടാക്കട: മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജിയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പാറശാല ബാലിക മന്ദിരം സന്ദർശിച്ചു.ബാലികാ മന്ദിരത്തിലെ രണ്ടു കുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും മാതാ കോളേജ് ഏറ്റെടുത്തു.അറുപതോളം കുട്ടികൾക്ക് ചെരുപ്പും പലഹാരങ്ങളും ജ്യൂസും നൽകി അവരോടൊപ്പം ഒരു ദിവസം ചെലവഴിച്ചു.ചെയർപേഴ്സൺ ജിജി ജോസഫ്,ഡോ.ജ്യോതിഷ് സുഭാഷ്, പ്രോഗ്രാം കോഓഡിനേറ്റർ അലക്സ്,അദ്ധ്യാപകരായ അഖിൽ,ഗായത്രി,നിഷ എന്നിവരും പങ്കെടുത്തു.