nss

കാട്ടാക്കട:കാട്ടാക്കട എൻ.എസ്.എസ്‌ താലൂക്ക് കരയോഗ യൂണിയൻ വാർഷിക പൊതു യോഗം യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻനായരുടെ അദ്ധ്യക്ഷതയിൽ നടന്നു. 8724259 രൂപ വരവും 8724250 ചെലവും 9 രൂപ നീക്കിയിരുമുള്ള വരവ് ചെലവ് കണക്കും, 8386759 രൂപ വരവും 8386621 രൂപ ചെലവും 138 രൂപ നീക്കിയിരുപ്പുമുള്ള 2024-25 ലേക്കുള്ള ബഡ്‌ജറ്റും യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ്‌കുമാർ അവതരിപ്പിച്ചു. മന്നത്തുപത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും പാസാക്കി.യൂണിയൻ വൈസ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണ‌ൻനായർ, എം.മഹേന്ദ്രൻ,ആർ.വിജയൻ,ബി.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.