വെള്ളനാട്:ഉറിയാക്കോട് കടുക്കാമൂട് സഹകരണ ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് വാർഷികം ആര്യനാട് സത്യൻ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്തംഗം പി.കമലരാജ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ജെ.സുമം,ടി.റോബർട്ട്,ക്ലബ് സെക്രട്ടറി എസ്.ഷൈജു,വെള്ളനാട് കൃഷ്ണൻകുട്ടി,ഇ.സുകുമാരൻ,ജി.കിരൺ എന്നിവർ സംസാരിച്ചു.