വർക്കല: നാലുവർഷ ബിരുദ പഠനത്തിന് വിദ്യാർത്ഥികളെയുംകാത്ത് ശ്രീനാരായണ കോളേജ് . ബോട്ടണി മുതൽ സുവോളജിവരെ പതിനൊന്നു വിഷയങ്ങളിൽ ബിരുദ കോഴ്സുകൾ ഇവിടെയുണ്ട്. ഡിജിറ്റൽ മീഡിയ മാർക്കറ്റിംഗ് മുതൽ പ്രോഗ്രാമിംഗ് ഇൻ പൈത്തൺ തുടങ്ങി 26 മൾട്ടി ഡിസിപ്ലിനറി കോഴ്സുകളുണ്ട്. 32 എബിലിറ്റി എൻഹാൻസ്‌മെന്റ് കോഴ്സുകളും 23 വാല്യൂ അഡിഷൻ കോഴ്സുകളും 39 സ്കിൽ എൻഹാൻസ്‌മെന്റ് കോഴ്സുകളും 228 ഡിസിപ്ലിൻ സ്പെസിഫിക് കോഴ്സുകളും 84 ഡിസിപ്ലിൻ സ്പെസിഫിക് ഇലക്ടീവുകളുമടക്കം വൈവിദ്ധ്യമാർന്ന നരവധി കോഴ്സുകളാണ് വിദ്യാർത്ഥികൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. കോളേജിൽ വിപുലമായ ലൈബ്രറി, ലാംഗ്വേജ് ലാബ്, പെൺകുട്ടികൾക്ക് ഹോസ്റ്റൽ, ജോബ് ഡ്രൈവുകൾ, കരിയർ ഗൈഡൻസ് സെൽ,കൗൺസലിംഗ് സെന്റർ , ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. വിദ്യാർത്ഥികളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രിൻസിപ്പൽ ഡോ.വിനോദ് സി.സുഗതൻ അറിയിച്ചു. കോഴ്സുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അക്കാഡമിക് കോ- ഓർഡിനേറ്റർ ഡോ.എൻ. അനിഷ (ഫോൺ: 9495392241) , ഐ.ക്യു.എ. സി കോ- ഓർഡിനേറ്റർ ഡോ.എൽ.പ്രീതാകൃഷ്ണ (ഫോൺ: 9895786706) എന്നിവരുമായി ബന്ധപ്പെടാം.