വർക്കല: ലൈറ്റ് ടു ദി ബ്ലൈൻഡ് സ്കൂളിലെ കുട്ടികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല ടൗൺ യൂണിറ്റ് സ്കൂൾ ബാഗ്,കുട,നോട്ട് ബുക്ക്,ചാർട്ട് പേപ്പർ എന്നിവ കൈമാറി.യൂണിറ്റിന്റെ 2024-2026 കാലയളവിലെ ആദ്യത്തെ ഭരണസമിതി യോഗത്തിലാണ് പഠനോപകരണങ്ങൾ കൈമാറിയത്.ടൗൺ പ്രസിഡന്റ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.