കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള വാട്ടർ ടാങ്കിന്റെ നിർമ്മാണം ആരംഭിച്ചു. അഞ്ചുതെങ്ങ് പഞ്ചായത്ത് കോമ്പൗണ്ടിൽ നാലുലക്ഷം കപ്പാസിറ്റിയുള്ള ഓവർ ഹെഡ് ടാങ്കും ഒരു ലക്ഷം ശേഖരണ കപ്പാസിറ്റിയുള്ള സാമ്പ് ടാങ്കിന്റെയും നിർമ്മാണമാണ് ആരംഭിച്ചത്. വാട്ടർ അതോറിട്ടിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണം. വാട്ടർ അതോറിട്ടിയിൽ നിന്ന് പൈപ്പ് ലെെനിലൂടെ നേരിട്ട് വെള്ളം താഴെ നിർമ്മിക്കുന്ന ടാങ്കിൽ ശേഖരിച്ച് പമ്പ് ചെയ്ത് മുകളിലെ ടാങ്കിലെത്തിച്ച് പഞ്ചായത്ത് മേഖലകളിൽ വിതരണം ചെയ്യാനാണ് പദ്ധതി. കൂടാതെ പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കലും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെ 2.75 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.