
വിഴിഞ്ഞം: ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവവും ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഗ്രാജുവേഷൻ സെറിമണിയും നടത്തി. റിട്ട.പൊലീസ് സൂപ്രണ്ട് ടി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ഡബ്ല്യു.ഡി. റിട്ട. അക്കൗണ്ടന്റ് ഓഫീസർ അഡ്വ.ഗീതാഹരി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രിൻസിപ്പൽ നൂഹുക്കണ്ണ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് സഖാഫി, വൈസ് പ്രസിഡന്റ് സുലൈമാൻ സഖാഫി, പി.ടി.എ പ്രസിഡന്റ് സൗമി അബ്ദുൽ റഹ്‌മാൻ, നാസർ സഖാഫി, എ സ്.നിസാമുദ്ദീൻ എന്നിവർ പങ്കെടുത്തു.