കല്ലമ്പലം: നാവായിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 14ന് വൈകിട്ട് 3ന് ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കൾക്ക് എൻ.രാമചന്ദ്രൻ പിള്ള മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്യും.അർഹതയുള്ളവർ 12ന് വൈകിട്ട് 5ന് മുൻപ് അപേക്ഷകൾ ബാങ്കിൽ സമർപ്പിക്കണമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.കൂടാതെ വിവിധ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ച പ്രതിഭകളെയും അനുമോദിക്കും.