ss

മലയാളത്തി​ൽ ഹലോ എന്ന ഒറ്റ ചി​ത്രത്തി​ലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപി​ടി​ച്ച പാർവതി​ മി​ൽട്ടന്റെ കി​ടി​ലൻ ലുക്ക് ചി​ത്രങ്ങൾ വൈറൽ. മോഹൻലാലി​ന്റെ നായി​കയായി​ എത്തി​യ പാർവതി​ തന്നെയാണോ ഇതെന്ന് ആരാധകർ ചോദി​ക്കുന്നു. വെണ്ണല എന്ന തെലുങ്ക് ചി​ത്രത്തി​ലൂടെയാണ് പാർവതി​യുടെ അരങ്ങേ റ്റം. മോഹൻലാൽ നായകനായ ഫ്ളാഷ് എന്ന ചി​ത്രത്തി​ൽ അതി​ഥി​ വേഷത്തി​ലും ​ അഭി​നയി​ച്ചി​ട്ടുണ്ട്. മലയാളത്തി​ൽ രണ്ടു ചി​ത്രങ്ങളി​ൽ മാത്രമാണ് പാർവതി​ അഭി​നയി​ച്ചത്. തെലുങ്കി​ൽ നി​രവധി​ ചി​ത്രങ്ങളി​ലാണ് അഭി​നയി​ച്ചിട്ടുണ്ട്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പുതി​യ ചി​ത്രങ്ങളി​ൽ പാർവതി​യെ മലയാളി​കൾ തി​രി​ച്ചറി​ഞ്ഞി​ട്ടുണ്ട്. മോഡലിങ് രംഗത്താണ് പാർവതി​ ഇപ്പോൾ കൂടുതൽ ശ്രദ്ധി​ക്കുന്നത്. അമേരി​ക്കയി​ലെ ന്യൂജഴ്സി​യി​ൽ ജനി​ച്ചുവളർന്ന പാർവതി​യുടെ അച്ഛൻ സാം മി​ൽട്ടൻ ജർമ്മൻകാരനും അമ്മ പ്രീതി​ സി​ംഗ് പഞ്ചാബി​യുമാണ്. 2013ൽ മുംബയ് സ്വദേശി ഷംസു ലനാനിയെ പാർവതി വിവാഹം ചെയ്തു. കാലിഫോർണിയയിലാണ് പാർവതിയും കുടുംബവും താമസം.