
പാലോട്: കൊല്ലായിൽ എസ്.എൻ.യു.പി സ്കൂളിൽ 10 ജോഡി ഇരട്ടകൾ. ആറാം ക്ലാസിൽ 4 ജോഡി, അഞ്ചാം ക്ലാസിൽ 4 ജോഡി, ഏഴാം ക്ലാസിൽ 2 ജോഡി ഇരട്ടകളാണുള്ളത്.ആറാം ക്ലാസിൽ അമാൻ,അമാന ഫാത്തിമ,മുഹമ്മദ് ഹസൻ,മുഹമ്മദ് ഹുസൈൻ,ആദർശ്,അനാമിക,അഹന,അജൽന എന്നിവരും അഞ്ചാം ക്ലാസിൽ ഇവ,ഇവാൻ,റിഷിൻകൃഷ്ണ,ശ്രീലക്ഷമി,ഐതിനാസ്,ഇതിഹാസ്,ആരതി,ആരമി എന്നിവരും ഏഴാം ക്ലാസിൽ ധനശ്രീ,ആത്മി,മുംതാസ്,മുഹ്സിന എന്നിവരാണ് ഇരട്ടകളായുള്ളത്. പുറമെ നിന്ന് കാണുന്നവർക്ക് ഒറ്റനോട്ടത്തിൽ പരസ്പരം മനസിലാവില്ലെങ്കിലും അദ്ധ്യാപകർക്ക് ഇവരെ തിരിച്ചറിയാൻ പ്രയാസമില്ല. കുട്ടികൾ എല്ലാവരും മിടുക്കരും പഠന കാര്യങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരുമാണെന്ന് പ്രഥമാദ്ധ്യപകൻ മുഹമ്മദ് നിസാം പറയുന്നു.