shivadha

ഗരുഡൻ എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷക പിന്തുണയ്ക്ക് നന്ദിയുമായി നടി ശിവദ. സൂരി നായകനായ ചിത്രത്തിൽ തമിഴ് സെൽവി എന്ന കഥാപാത്രത്തെയാണ് ശിവദ അവതരിപ്പിച്ചത്. റിലീസിന് ശേഷം തമിഴ് സെൽവിക്ക് ലഭിച്ച മികച്ച പ്രതികരണങ്ങൾക്കും ആശംസകൾക്കും അതിയായ നന്ദിയും കടപ്പാടും ഉണ്ടെന്ന് ശിവദ പറഞ്ഞു. ശശികുമാർ, ഉണ്ണി മുകുന്ദൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് വെട്രിമാരനാണ് തിരക്കഥ. വെട്രിമാരനും കെ. കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. അതേസമയം മലയാളത്തിൽ സ്ക്രീട്ട് ഹോം ആണ് ശിവദ നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന അർജുൻ അശോകനും അപർണ ദാസും നായകനും നായികയുമായി എത്തുന്ന ആനന്ദ് ശ്രീബാല എന്ന ചിത്രത്തിൽ ശിവദ അതിഥിവേഷത്തിൽ എത്തുന്നുണ്ട്.