madavuril-padanothsavam

പള്ളിക്കൽ:മടവൂരിൽ ഉന്നതവിദ്യാഭ്യാസം നേടിയ പട്ടികജാതി വിദ്യാർത്ഥികളെ മത്സരപ്പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും തൊഴിൽപരിശീലനം നൽകുന്നതിനുമായി നൈപുണ്യ വികസനകേന്ദ്രം തുടങ്ങുമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബി.പി.മുരളി പറഞ്ഞു.പട്ടികജാതി ക്ഷേമസമിതി മടവൂർ മേഖലാകമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം ഇ.എം.എസ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.പി.എം ജില്ലാ കമ്മിറ്റിയംഗം മടവൂർ അനിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ഉന്നതവിജയം നേടയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും നൽകി.ജി.രതീഷ്,അഡ്വ. ബിനു,മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ,തുളസീധരൻ,രാജേന്ദ്രൻ, കെ.ദാസൻ,എസ്.സുധി എന്നിവർ പങ്കെടുത്തു.