തിരുവനന്തപുരം: ലോവർപ്രൈമറി കുട്ടികൾ ശനിയാഴ്ചകൾ ഉൾപ്പെടെ 220 ദിവസം സ്കൂളിലെത്തണമെന്ന സർക്കാരിന്റെ നയം അശാസ്ത്രീയവും കുട്ടികളിൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതുമാണെന്ന് ബെന്നി ബഹനാൻ എം.പി. അക്കാഡമിക് കലണ്ടർ പരിഷ്കരിക്കുക ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റപ്രശ്നം പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ നടന്ന ഡി.ജി.ഇ ഓഫീസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. എ ഐ.പി.ടി.എഫ് ദേശീയ ട്രഷറർ പി.ഹരിഗോവിന്ദൻ,ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ.രാജ്‌മോഹൻ , കെ. രമേശൻ, ബി.സുനിൽകുമാർ, ബി.ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു.സാദത്ത്, പി.എസ്. ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി. ജ്യോതി, ബി. ജയചന്ദ്രൻ പിള്ള, ജോൺ ബോസ്‌കോ, വർഗീസ് ആന്റണി, പി.എസ്. മനോജ്, വിനോദ് കുമാർ, പി.എം. നാസർ, ജി.കെ. ഗിരീഷ്, എം.കെ.അരുണ എന്നിവർ സംസാരിച്ചു.