ആറ്റിങ്ങൽ: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.ജി ട്രസ്റ്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രഭാതഭക്ഷണ പരിപാടി മേവർക്കൽ ഗവ.എൽ.പി.എസിൽ ആരംഭിച്ചു.അദ്ധ്യയന വർഷം പൂർണമായും തുടരുന്ന പദ്ധതിയുടെ ഉദ്ഘാടനം കരവാരം ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീർ രാജകുമാരി നിർവഹിച്ചു.എസ്.എം.സി ചെയർമാൻ പുതിയതടം നിസാർ, ഗ്രാമപഞ്ചായത്തംഗം ദീപ്തി മോഹൻ,എസ്.എസ്.ജി ചെയർമാൻ തുളസീധരൻ പിള്ള,മുൻ ഹെഡ്മിസ്ട്രസ് സ്വപ്‌ന ടീച്ചർ,എസ്.എം.സി അംഗം സി.വി.നാരായണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.