
വെഞ്ഞാറമൂട്: ജോയിന്റ് കൗൺസിൽ വാമനപുരം മേഖലാ സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.വിനോദ് ഉദ്ഘാടനം ചെയ്തു.വാമനപുരം മേഖലാ പ്രസിഡന്റ് അഖിൽ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ്.സുഗൈതകുമാരി,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ, കെ.സുരകുമാർ,നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല,ജില്ലാ ട്രഷറർ ആർ.സരിത, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.എസ്.സജീവ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് ഷാഫി,ജില്ലാ കമ്മിറ്റിയംഗം ബിജു പുത്തൻകുന്ന്, മേഖലാ സെക്രട്ടറി ബിനുകുമാർ,ട്രഷറർ ശ്രീജിത്,മേഖലാ കമ്മിറ്റി അംഗങ്ങളായ അനൂപ്, ഗോപിക എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ.സുരകുമാർ സംഘടനാ റിപ്പോർട്ടും, മേഖലാ സെക്രടറി ബിനുകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.മേഖലാ സെക്രട്ടറി ബിനുകുമാർ സ്വാഗതവും ഷിനി മോൾ കെ.സി നന്ദിയും പറഞ്ഞു. മികച്ച സേവനം കാഴ്ചവച്ച ജീവനക്കാരെയും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെയും അനുമോദിച്ചു.
വാമനപുരം മേഖലാ കമ്മിറ്റി ഭാരവാഹികളായി അജിത് ലാൽ (പ്രസിഡന്റ്),ശ്രീജിത് (സെക്രട്ടറി),സോമരാജ് ടി.എസ്,ഗോപിക ബി.നായർ (വൈസ് പ്രസിഡന്റുമാർ),അനൂപ്,ഷിനി മോൾ കെ.സി (ജോയിന്റ് സെക്രട്ടറിമാർ),ദീപക് സി.നായർ (ട്രഷറർ),ഷിനി മോൾ കെ.സി(വനിതാ കമ്മിറ്റി പ്രസിഡന്റ്),ആര്യ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.