1

നെയ്യാറ്റിൻകര: കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ന് നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ജില്ലാ സഹകരണ ബാങ്കുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് അഡ്വ.എം.വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു. മാരായാമുട്ടം സർവീസ് സഹകരണ ബാങ്കിന്റെ 99-ാം വാർഷികവും 100-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ്‌ എം.എസ്. പാർവതിയുടെ അദ്ധ്യക്ഷതയിൽ സ്വാമി സാന്ദ്രാനന്ദ ഭദ്രദീപം തെളിച്ചു. ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ അനുഗ്രഹപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ,ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്,ബാങ്ക് മുൻ പ്രസിഡന്റ്‌ എം.എസ്.അനിൽ,ഗ്രാമപഞ്ചായത്ത്‌ അംഗം കാക്കണം മധു,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബിനിൽ മണലുവിള,യൂത്ത് കോൺഗ്രസ്‌ പെരുങ്കടവിള മണ്ഡലം പ്രസിഡന്റ്‌ അരുവിപ്പുറം കൃഷ്ണകുമാർ, സി.എസ്.അയ്യപ്പൻ പിള്ള,ശശിധരൻ നായർ,ബാങ്ക് ഭരണസമിതി അംഗങ്ങളായ കോട്ടയ്ക്കൽ മധു,ചന്ദ്രശേഖരൻനായർ, കാക്കണം ബാബു, മണ്ണൂർഗോപൻ,ശ്രീകുമാർ, അഡ്വ.ശരണ്യവാര്യർ സുഗീത,ബാങ്ക് സെക്രട്ടറി സിന്ധു, മണ്ണൂർ ശ്രീകുമാർ,തത്തിയൂർ സുഗതൻ,ശ്രീരാഗം ശ്രീകുമാർ, ശശീന്ദ്രൻ പാട്ടവിള അയിരൂർ ജോണി തുടങ്ങിയവർ പങ്കെടുത്തു.