വെള്ളനാട്:ചിത്രകാരനും ശില്പിയുമായ ശിവൻ ഗയയുടെ ഓർമ്മദിനം 12ന് വെള്ളനാട് വിമൽ ഓഡിറ്റോറിയത്തിൽ നടത്തും.അനുസ്മരണ ചടങ്ങിൽ ശിവന്റെ ശില്പങ്ങളുടെ ചിത്രപ്രദർശനം രാവിലെ 11ന് ഊരാളി ബാൻഡിലെ ഗായകനായ ഊരാളി മാർട്ടിൻ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4ന് ബിനീഷ് പ്രഭാകർ മോഡറേറ്ററാകുന്ന 'കലാകാരന്മാർ തമസ്കരിക്കപ്പെടുമ്പോൾ എന്ന സെമിനാറിൽ കവി കുരീപ്പുഴ ശ്രീകുമാർ,ചരിത്രകാരനായ വെള്ളനാട് രാമചന്ദ്രൻ,എസ്.സി.ആർ.ടി റിസർച്ച് ഓഫീസർ കെ.സതീഷ് കുമാർ,ആർട്ടിസ്റ്റ് ഗുരുപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5ന് കാലാനിരൂപകനായ ജോണി.എം.എൽ,ശിവന്റെ സ്മരണാർത്ഥം എഴുതിയ 'ശില്പം ശില്പി ശിവൻ' എന്ന പുസ്തകം ചിത്രകാരൻ അജി.വി.എൻ കവി കുരീപ്പുഴ ശ്രീകുമാറിന് കൈമാറി പ്രകാശനം ചെയ്യും.ജി.സ്റ്റീഫൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും.ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.നാരായണൻകുട്ടി,ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ,ആർട്ടിസ്റ്റ് ഗുരുപ്രസാദ്,സതീഷ് കുമാർ,ആർട്ടേജ് ചെയർമാൻ രഞ്ജിത്ത് രംഗരാജു എന്നിവർ സംസാരിക്കും.തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും നടക്കും.