sudhakaran

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിൽ മുസ്ലിം ജനവിഭാഗത്തെ ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും പ്രാതിനിധ്യമെന്നത് സാമാന്യമര്യാദയാണ്. മുസ്ലിം വിഭാഗത്തിൽ നിന്ന് ബി.ജെ.പിയ‌്ക്ക് ഒരു എം.പിപോലുമില്ല. അവർക്കെതിരെ മതവിദ്വേഷവും വിഷവുമാണ് മോദി ചീറ്റിയത്. മതേതര ജനാധിപത്യ രാഷ്ട്രത്ത് വലിയ ജനവിഭാഗത്തെ ശത്രുപക്ഷത്ത് നിറുത്തിയാണ് മോദി പൊതുപ്രവർത്തനം നടത്തിയിട്ടുള്ളത്. എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ച് ഇന്ത്യാമുന്നണിയും കോൺഗ്രസും മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.