തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായ മുസ്ലിംലീഗ് പ്രതിനിധി അഡ്വ. ഹാരിസ് ബീരാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വരണാധികാരിയും നിയമസഭാ സ്പെഷ്യൽ സെക്രട്ടറിയുമായ ഷാജി സി. ബേബി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഡോ.എം.കെ മുനീർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.