തിരുവനന്തപുരം: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജൂലായ് 1ന് വാവറമ്പലത്ത് സ്വാമി ശാശ്വതികാനന്ദ സ്മരണാഞ്ജലിയും കുമാരനാശാൻ ചരമ ശതാബ്ദിയും സംഘടിപ്പിക്കും. കുമാരനാശാൻ സാഹിത്യ പുരസ്കാരം,ഗുരുദർശനപുരസ്കാരം,ശ്രീനാരായണ മതാതീത പുരസ്കാരം എന്നിവ ചടങ്ങിൽ സമർപ്പിക്കും. വിദ്യാർത്ഥികളെ അനുമോദിക്കൽ,ധാന്യക്കിറ്റ് വിതരണം തുടങ്ങിയവ നടത്താനും ആത്മീയകേന്ദ്രം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. അവാർഡ് കമ്മിറ്റി ചെയർമാനായി പോത്തൻകോട് ജയൻ,ഡോ.വിജയൻ,മാന്നാനം സുരേഷ് എന്നിവരെ യോഗം ചുമതലപ്പെടുത്തി. കെ.എസ്.ജ്യോതി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ സംഘടനയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. വി.സുദർശനൻ,കരിക്കകം ബാലചന്ദ്രൻ,ബാബു സുശ്രുതൻ, ടി.തുളസീധരൻ, ജി.ശ്രീകുമാർ, എസ്.ശിവജിത്ത്,രാജീവ് പറമ്പിൽ,അഖിലേഷ് നെടുമങ്ങാട് തുടങ്ങിയവർ സംസാരിച്ചു.