
തിരുവനന്തപുരം: വടകര ലോക്സഭ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ എം.എൽ.എ സ്ഥാനം രാജിവച്ചു. വൈകിട്ട് മൂന്നോടെ സ്പീക്കർ എ.എൻ.ഷംസീറിന്റെ ചേംബറിലെത്തിയാണ് രാജി സമർപ്പിച്ചത്. പാലക്കാട് നിയോജക മണ്ഡലം എം.എൽ.എയായിരുന്നു. ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ച മന്ത്രി കെ. രാധാകൃഷ്ണനും ഉടൻ രാജി നൽകും.