തിരുവനന്തപുരം: തൃശൂരിൽ ബി.ജെ.പി. ടിക്കറ്റിൽ ജയിച്ച് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയും സഭയിലെ ചർച്ചയിൽ നിറഞ്ഞു. സുരേഷ് ഗോപിയുടെ മുന്നേറ്റം സംസ്ഥാനത്തിന്റെ രാഷ്ട്രീയസ്വഭാവം മാറ്റിയെന്നാണ് ഭരണ- പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞത്.

ചർച്ച തുടങ്ങിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇടതുമുന്നണിയുടെ തോൽവി അംഗീകരിക്കുന്നെന്ന് പറഞ്ഞു. തൃശൂരിൽ യു.ഡി.എഫ് നില ഭദ്രമായിരുന്നെന്നും ഇടതുമുന്നണിയുടെ ക്യാമ്പിൽ നിന്നാണ് വോട്ട് ചോർന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.