തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ 22-ാം സമാധി വാർഷികം വിപുലമായി ആഘോഷിക്കാൻ സ്വാമി ശാശ്വതീകാനന്ദ ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.ആഘോഷങ്ങളുടെ നടത്തിപ്പിനായി അരുവിപ്പുറം ശ്രീകുമാറിനെ ജനറൽ കൺവീനറായും വി.എസ്.ഷിബുവിനെ പ്രോഗ്രാം കൺവീനറായും പ്രതിഭാ അശോകൻ,വെട്ടുകാട് അശോകൻ എന്നിവരെ കൺവീനർമാരായും തിരഞ്ഞെടുത്തു.വാർഷികത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ പൂജയും സമൂഹപ്രാർത്ഥനയും പുഷ്പാർച്ചനയും അന്നദാനവും നടത്തും.ആത്മീയ,രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക രംഗങ്ങളിലെ സമുന്നതരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തും.

സ്വാമി ശാശ്വതീകാനന്ദയുടെ പേരിലുള്ള അവാർഡ് ബി.എസ്.എസ് ദേശീയ ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ,നിംസ് ഹോസ്പിറ്റൽ എം.ഡി ഫൈസൽ ഖാൻ,ശ്രീനാരായണഗുരു കോളേജ് ഒഫ് എൻജിനിയറിംഗ് എം.ഡി ബാലാജി സിദ്ദാർഥ്,കോവളം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ്,മാ‌ദ്ധ്യമപ്രവർത്തകൻ അനിൽലാൽ എന്നിവർക്ക് നൽകും. യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് കെ.എസ്.ശിവരാജൻ,രക്ഷാധികാരി ജയധരൻ എന്നിവരും പങ്കെടുത്തു.