തിരുവനന്തപുരം: വഞ്ചിയൂർ ഹോളി ഏഞ്ചൽസ് ഗേൾസ് സ്കൂളിൽ 'എന്റെ കൗമുദി''യുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് രാജധാനി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഡോ. ബിജു രമേശ് നിർവഹിക്കും. സ്‌കൂൾ മാനേജർ സിസ്റ്റർ നിർമ്മല വിൻസന്റ്, പ്രിൻസിപ്പൽ സിസ്റ്റർ സെബിൻ ഫെർണാണ്ടസ്, കേരള കൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ, സീനിയർ സർക്കുലേഷൻ മാനേജർ സേതുനാഥ്, അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി ,പ്രൊഫ: രജിത് കരുണാകരൻ (ഡയറക്ടർ ആർ.ബി.എസ്), ഡോ. മഹേഷ് കൃഷ്ണ ( പ്രിൻസിപ്പൽ, ആർ.ഐ.എച്ച്.എം.സി.ടി) തുടങ്ങിയവർ പങ്കെടുക്കും.