തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടറും ഡ്രൈവറും ഡിപ്പോകളിൽ മറ്റു ജീവനക്കാരും കുപ്പിവെള്ളക്കച്ചവടം നടത്തണം. ഹില്ലി അക്വാ കുപ്പിവെള്ളമാണ് വിൽക്കുക. ഗതാഗതവകുപ്പിന്റെ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് സി.എം.‌ഡിയാണ് നിർദ്ദേശം പുറത്തിറക്കിയത്. ഡിപ്പോകളിൽ സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, സി.എൽ.ആർ സ്റ്റാഫ് എന്നിവരാണ് കുപ്പിവെള്ളം വിൽക്കേണ്ടത്. സ്റ്റോക്ക് ഉറപ്പാക്കേണ്ടത് അതത് യൂണിറ്റ് ഓഫീസർമാരാണ്.