തിരുവനന്തപുരം: കവിയും എഴുത്തുകാരനുമായ ഹരിദാസ് ബാലകൃഷ്ണന്റെ കാർട്ടൂണുകളുടെ പ്രദർശനം നാളെ മുതൽ 17വരെ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാഡ‌മി ആർട്ട് ഗാലറിയിൽ നടക്കും. നാളെ രാവിലെ 11ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ചിത്രകാരൻ ബി.ഡി.ദത്തൻ അദ്ധ്യക്ഷനാവും. ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ.രാജഗോപാൽ മുഖ്യാതിഥിയാവും.നേമം പുഷ്പരാജ്,​ടി.കെ.സുജിത്,സി.ഇ.സുനിൽ തുടങ്ങിയവർ പങ്കെടുക്കും.