mamtha-
mamtha

താൻ ഡേറ്റിംഗിലാണെന്ന് വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയ താരം മംമ്‌ത മോഹൻദാസ്. ''ലോസ് ഏഞ്ചൽസിലുള്ള വ്യക്തിയുമായി ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ ആ പ്രണയം നീണ്ടുനിന്നില്ല. എനിക്ക് പ്രണയത്തിൽ കരുതൽ ഉണ്ടെങ്കിലും അത് വളരെ മനസിലാക്കി പോകേണ്ട ഒന്നായിരിക്കണം. ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ഒരാൾക്കും ഒന്നും രണ്ടും മൂന്നും തവണ അവസരം നൽകും. അതിൽ കൂടുതൽ എനിക്ക് സഹിക്കാനാവില്ല. ഇപ്പോൾ ഞാൻ ഒരാളുമായി ഡേറ്റിംഗ് ആണ്.

ഇതിൽ ഞാൻ സന്തോഷവതിയാണ്. ഭാവിയിൽ എന്താകുമെന്ന് അറിയില്ല. ഇപ്പോൾ സന്തോഷമാണ്. മംമ‌്‌തയുടെ വാക്കുകൾ. തെലുങ്ക്, തമിഴ് ഭാഷകളിലും സജീവമായ മംമ്‌ത മോഹൻദാസ് പിന്നണി ഗായിക കൂടിയാണ്. വിജയ് സേതുപതി നായകനായ മഹാരാജ ആണ് മംമ്‌തയുടെ പുതിയ ചിത്രം. നാളെ ചിത്രം റിലീസ് ചെയ്യും.

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര ആണ് മംമ്‌തയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.