bala
bala

മുറപ്പെണ്ണ് കോകിലയോടൊപ്പമുള്ള ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച് ബാല. ഭാര്യ എലിസബത്ത് എവിടെ എന്ന കമന്റിന് ബാല മറുപടി നൽകിയിട്ടില്ല.

എന്റെ ത്യാഗങ്ങൾ ഒന്നും ഭീരുത്വമല്ല. അത് എന്റെ കൃത്യജ്ഞതയായി പരിഗണിക്കുക. 16 വർഷത്തിനുശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു. അതിന്റെ അർത്ഥം ഞാൻ എന്റെ ഭൂതകാലത്തെ മറക്കുന്നു. ചിത്രങ്ങൾക്ക് ഒപ്പം ബാല കുറിച്ചു. ബാലയുടെ ഡയലോഗായ ദിസ് ഈസ് റങ് ചിലർ കമന്റായി നൽകിയിട്ടുണ്ട്.

കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോ, നിങ്ങൾ വിവാഹിതരായോ എന്ന കമന്റുകളോടും ബാല പ്രതികരിച്ചിട്ടില്ല. അതേസമയം മൂന്നാം വിവാഹ വാർഷികത്തിന് ബാലയും എലിസബത്തും ഒരുമിച്ച് ഉണ്ടായിരുന്നന്നില്ല. എലിസബത്തിന്റെ ഫേസ് ബുക്ക് പോസ്റ്റുകളിൽ ബാലയും ഇല്ല. ബാലയുടെ വ്യക്തിജീവിതം എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്.

ഗായിക അമൃതയുമായുള്ള വേർപിരിയലും രണ്ടാം വിവാഹവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതെളിച്ചിരുന്നു. അടുത്തിടെ കരൾ രോഗത്തെ ബാല അതിജീവിച്ചിരുന്നു.