sajith
sajith

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവന്റെ സഹോദരൻ സജിത്ത് വാസുദേവ് ദുബായിൽ നിര്യാതനായി. വികാരനിർഭരമായ ഒരു കുറിപ്പോടെയാണ് സഹോദരന്റെ മരണ വിവരം സുജിത്ത് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സഹോദരബന്ധത്തിന്റെ അവസാനം. നമ്മുടെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു നീ. അമ്മയും അച്ഛനും സന്തോഷത്തോടെ ഇരിക്കാൻ കാരണംതന്നെ നീ ആയിരുന്നു. ഇന്നലെ വരെ അവരെ ഒാർത്ത് ഞാൻ വിഷമിച്ചിരുന്നില്ല. ഇപ്പോൾ മുതൽ ഞാൻ ആകെ വിഷമത്തിലാണ്. ഇനി എങ്ങനെ അവരെ സുരക്ഷിതത്വത്തോടെയും സന്തോഷത്തോടെയും നോക്കും. സത്യത്തിൽ എനിക്ക് അവരെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പക്ഷേ ഞാൻ നിനക്ക് വാക്കുതരുന്നു. അവരെ സന്തോഷിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. സുജിത് വാസുദേവിന്റെ വാക്കുകൾ ദുബായിൽ ബിസിനസുകാരനായിരുന്നു സജിത്ത് വാസുദേവ്.