തിരുവനന്തപുരം: ഡിഫറന്റ്ലി ഏബിൾസ് എംപ്ളോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ 19ന് രാവിലെ 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന നിരാഹര സമരം നടത്തും. സൂപ്പർ ന്യൂമററി തസ്തിക ഏകീകരണം, സ്ഥാനക്കയറ്റ സംവരണം, പെൻഷൻ പ്രായ വർദ്ധന തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇൻച്ചാർജ് വർഗീസ് തെക്കേത്തല അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന രക്ഷാധികാരി എ.എസ്.ജോബി പങ്കെടുക്കും. സമാപന പരിപാടി ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.