melkkura-thkarnnu

ആറ്റിങ്ങൽ: മേൽക്കൂര തകർന്ന കാത്തിരിപ്പ് കേന്ദ്രം യാത്രക്കാർക്ക് ഭീഷണിയാകുന്നു.ദേശീയപാതയിൽ മാമത്ത് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയാണ് ഏത് നിമിഷവും നിലംപൊത്താറായി സ്ഥിതി ചെയ്യുന്നത്. നൂറുക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണിത്. മഴയത്ത് ദ്രവിച്ച മേൽക്കൂര യാത്രക്കാരുടെ മേൽ വീഴുമെന്ന ഭീതിയാണിപ്പോൾ.