ആറ്റിങ്ങൽ: ഗ്രാമീണ സഡക് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടിയിൽപരം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വാസുദേവപുരം - പള്ളിയറ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ രണ്ട് വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താഴെ ഇളമ്പ ജംഗ്ഷൻ റോഡ് ഉപരോധിച്ചു. ഉപരോധ സമരം പൂവണത്തും മൂട് ബിജു ഉദ്ഘാടനം ചെയ്തു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, അയിലം അജി, രാജീവ് പാറയടി എന്നിവർ പങ്കെടുത്തു.