തിരുവനന്തപുരം: ഇന്ന് തുടങ്ങുന്ന ലോക കേരള സഭ നാലാം സമ്മേളനത്തിന്റെ നടത്തിപ്പിനായി നോർക്ക മൂന്ന് കോടി രൂപ അനുവദിച്ചു. സമ്മേളനത്തിന് നിയമസഭാ ഫണ്ടിൽ നിന്ന് 35 ലക്ഷവും അനുവദിച്ചതായി അറിയുന്നു. പൊതുമരാമത്ത് ഫണ്ടാണ് സ്പീക്കർ വകമാറ്റി അനുവദിച്ചിട്ടുള്ളത്. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് സമ്മേളനം. പൊതുസമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തിലും.